മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂൾ മാനേജറും കർഷകനും പൗരപ്രമുഖനുമായിരുന്ന മേക്കുന്നൻകണ്ടി അമ്മദ് ഹാജിയുടെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അനുശോചനം അറിയിച്ചു.

മേക്കുന്നൻകണ്ടി അമ്മദ് ഹാജിയുടെ നിര്യാണത്തിൽ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗം പേരാമ്പ്ര മേഖല സുന്നി മഹല്ല് ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര മേഖല സുന്നി മഹല്ല് ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.കെ പോക്കർ ഹാജി അധ്യക്ഷനായി. കെ.പി അബ്ദുറഹിമാൻ, മഹബൂബലി അഷ്അരി, കെ നിസാർ റഹ്മാനി, കെ.കെ അമ്മദ്, കീഴ്പോട്ട് മൊയ്ദീൻ ഹാജി, എം പക്രൻ. ഹാജി, കെ.കെ ചന്തു, അമ്മദ് കെ , ഇബ്രാഹിം കെ, എം.പി ഇബ്രാഹിം, ടി അബ്ദുറഹിമാൻ, ടി.എം.സി. മൊയ്ദീൻ, പുറക്കൽ അബ്ദുള്ള,എം. മുഹമ്മദ്, ഇല്ലത്ത് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.