ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

news image
Sep 16, 2022, 4:17 pm GMT+0000 payyolionline.in

പയ്യോളി: ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. വെള്ളി ശനി ദിവസങ്ങളിൽ അയനിക്കാട്  നടക്കുന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനം വെള്ളി വൈകുന്നേരം പോസ്റ്റ് ഓഫീസിനു സമീപം എം സി ജോസഫൈൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹർ ഉദ്ഘാടനം ചെയ്യന്നു.

ഏരിയ പ്രസിഡന്റ് ഡി ദീപ അധ്യക്ഷയായി. ജില്ല പ്രസിഡന്റ് കനത്തിൽ ജമീല എംഎൽഎ , ടി ഷീബ, വി കെ കമല എന്നിവർ സംസാരിച്ചു. ഏരിയസെക്രട്ടറി പി കെ ഷീജ സ്വാഗതം പറഞ്ഞു. വൈകീട്ട് 4 ന് അയനിക്കാട്കുറ്റിയിൽപീടികയിൽ നിന്നും ആരംഭിച്ച നൂറുകണക്കിന് വനിതകൾ അണിനിരന്ന പ്രകടനം ഏരിയയിലെ സംഘടനയുടെ ശക്തിവിളിച്ചോതുന്നതായിരുന്നു.  ശനി രാവിലെ 9ന് അയനിക്കാട് 24ാം മൈൽസിലെ പി പി ശൈലജ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോ:സെക്രട്ടറി കെ കെ ലതിക ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡി ദീപ പതാക ഉയർത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe