തുറയൂർ: തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കണ്ണ് കെട്ടി ബൈക്ക് ഓടിക്കലും ബൈക്ക് റാലിയും നടന്നു. ഇ.കെ.നായനാർ സ്റ്റേഡിയത്തിൽ പയ്യോളി സിഐ കെ.സി. സുഭാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
റാലി പയ്യോളി മുതൽ തുറയൂർ വരെ സഞ്ചരിച്ച് തച്ചൻകുന്നിൽ സമാപിച്ചു. കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ, സി.കെ.ഷഹനാസ്, ഷജ് മിന, ഷിജിന എന്നിവർ പങ്കെടുത്തു. കമ്മറ്റി ഭാരവാഹികളായ കാര്യാട്ട് നാരായണൻ, സി. കൃഷ്ണൻ, കാട്ടു കണ്ടി ഹംസ, മാതാണ്ടി അശോകൻ, എം.വി ബാബു, തോട്ടത്തിൽ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.