ഇരിങ്ങൽ : വനിതാ ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത് ഡിവൈഎഫ്ഐ ഇരിങ്ങൽ മേഖല വനിതാ പ്രവർത്തകർ. പൊതിച്ചോറുകൾ ശേഖരിച്ചുള്ള വാഹനം സിപിഎം ഇരിങ്ങൽ ലോക്കൽ സെക്രട്ടറി പി ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി വിവേക് വിതരണോദ്ഘടാനം നിർവഹിച്ചു. മേഖല പ്രസിഡന്റ് അഭിരാജ്, മേഖല ട്രഷറർ സ്നേഹിത്, അമൽജിത്ത് , അനഘ ടി പി , രമിത്ത് കെ എം എന്നിവർ നേതൃത്വം നൽകി.