തിക്കോടി: തിക്കോടിയിൽ പാചകവാതക ടാങ്കർ ലോറികൾക്ക് നേരെ കല്ലേറുണ്ടായി. തിക്കോടി ടൗണിൽ രാവിലെ ഒമ്പതോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചവരാണ് കല്ലേറ് നടത്തിയതെന്ന് ലോറി ഡ്രൈവർ പറഞ്ഞു.കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. പെരുമാൾപുരത്തും രാവിലെ ഏഴരയോടെ എച്ച് പി ഗ്യാസ് ലോറിക്ക് നേരെ കല്ലേറുണ്ടായിരുന്നു.