പയ്യോളി: അറഫ – ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ് പയ്യോളിയും പെരുമാൾപുരം രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലും സംയുത്കമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അറഫ ആർട് ആൻറ് സ്പോർട്സ് ക്ലബിൽ നടന്ന ചടങ്ങിൽ പി.എം നിസാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.എം.റിയാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പയ്യോളി പോലീസ് സബ് ഇൻസ്പെക്ടർ അരുൺ മോഹൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് രാജീവ് ഗാന്ധി സഹകരണ ഹോസ്പിറ്റൽ ഡയറക്ടർ ഹാഷിം കോയ തങ്ങൾ , 26-ാം ഡിവിഷൻ കൗൺസിലർ എ.പി.റസാഖ് , 29-ാം ഡിവിഷൻ കൗൺസിലർ ഏ.സി.സുനൈദ്, 27-ാം ഡിവിഷൻ കൗൺസിലർ പത്മശ്രി എ.പി. എന്നിവർ സംസാരിച്ചു. വി.എൻ നൗഷാദ് ആപ്പ സ്വാതവും , പി.എം. റയീസ് നന്ദിയും പറഞ്ഞു.