പയ്യോളി: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘കൃഷിപാഠം’ സ്കൂൾതല ഉദ്ഘാടനം തിക്കോടിയൻ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാപഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 50 കുട്ടികൾക്ക് പരിശീലനവും വിത്തുകളും വളങ്ങളും നൽകും. കൃഷിവകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കരോളി അധ്യക്ഷനായി. തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ പി.സൗമ്യ പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപകൻ കെ.എൻ ബിനോയ് കുമാർ,പ്രിൻസിപ്പാൾ കെ.പ്രദീപൻ , വി.നിഷ , യു.കെ അനിത, എം.ടി ഗീത, ജിത എന്നിവര്‍ സംസാരിച്ചു
ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി; തിക്കോടിയൻ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ‘കൃഷിപാഠം’ ഉദ്ഘാടനം ചെയ്തു
Nov 26, 2022, 11:30 am GMT+0000
payyolionline.in
സരിതയെ കൊല്ലാൻ ശ്രമിച്ചെന്ന കേസ്: വിനു കുമാറിന്റെ ഫോൺ രേഖകൾ ശേഖരിച്ചു തുടങ്ങ ..
കോഴിക്കോട് നിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ആക്രമണം