മേപ്പയൂർ: വീട് നിർമ്മാണ അപേക്ഷ, പെർമിറ്റ് ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ച ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.
കെ.ലബീബ് അഷ്റഫ് സ്വാഗതം പറഞ്ഞു.മുഹമ്മദ് എരവത്ത് അദ്ധ്യക്ഷനായി. പ്രസ്തുത ധർണ്ണാ സമരം ടി.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.എം.എം.അഷറഫ്, ശ്രീനിലയം വിജയൻ, സറീന ഒളോറ,അഷീദ നടുക്കാട്ടിൽ, കെ.കെ.റഫീഖ്,അൽ ഇർഷാദ് എന്നിവർ സംസാരിച്ചു.