തുറയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ വിഷു ചന്ത ആരംഭിച്ചു

news image
Apr 10, 2023, 11:52 am GMT+0000 payyolionline.in

തുറയൂർ : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ വിഷു ചന്ത ആരംഭിച്ചു. കുടുംബശ്രീകളുടെ വിവിധ ഉൽപ്പന്നങ്ങൾ കണി വെള്ളരി വിവിധ കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാണ്. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി കെ ഗിരീഷ് വിഷുചന്ത ഉത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ശ്രീ കെ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ കെ എം രാമകൃഷ്ണൻ , ശ്രീമതി ദീപിന, ശ്രീ സബിൻ രാജ് വാർഡ് മെമ്പർമാരായ ശ്രീ കുട്ടികൃഷ്ണൻ ശ്രീ നൗഷാദ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ജെ.ഹരികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിക്ക് തുറയൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി അഞ്ചു മാടത്തിൽ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe