മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം നടത്തി.മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടത്തിയ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.എം.എം അഷ്റഫ് അധ്യക്ഷനായി. റഫീഖ് സഖറിയ ഫൈസി, സാബിക് പുല്ലൂർ പ്രഭാഷണങ്ങൾ നടത്തി.
മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി .രാജൻ, എ.വി.അബ്ദുല്ല, കെ.കുഞ്ഞിരാമൻ, എം.കെ അബ്ദുറഹിമാൻ, കെ. നിസാർ ഹ്മാനി, എ.അസ്ഹർ അലി, ആർ.കെ മുനീർ, ടി.കെ എ ലത്തീഫ്, ഇ അശോകൻ, ഇ.കുഞ്ഞിക്കണ്ണൻ, കെ.പി രാമചന്ദ്രൻ, ബാബു കൊളക്കണ്ടി, കെ.സിറാജ്, ഫൈസൽ ചാവട്ട്, കെ.എം.എ അസീസ്, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് ഇസ്മായിൽ, മുഹമ്മദ് എരവത്ത്, കെ ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാൻ, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ സംസാരിച്ചു.നിസാർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി