സീനിയർ ചേമ്പർ കൊയിലാണ്ടി ഡോക്ടർസ് ഡേ ആചരിച്ചു

news image
Jul 3, 2023, 11:55 am GMT+0000 payyolionline.in

കൊയിലാണ്ടി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ഡോക്ടർസ് ഡേ ആചരിച്ചു. കൊയിലാണ്ടിയിലെ ആദ്യകാല ഡോക്ടർ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ ഇ സുകുമാരനെ ആദരിച്ചു. സീനിയർ ചേമ്പർ മുൻ പ്രസിഡന്റ്‌ ഇ ചന്ദ്രൻ പൊന്നാട അണിയിച്ചു.

ചടങ്ങിൽ സീനിയർ ചേമ്പർ കൊയിലാണ്ടി ലീജിയൻ പ്രസിഡന്റ്‌ സി. കെ.ലാലു ആദ്യക്ഷം വഹിച്ചു. ഡോക്ടർ ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ജനറൽ ജോസ് കണ്ടോത്ത്, സുകുമാർ. പി ഇ, മനോജ്‌. സി. കെ, രവീന്ദ്രൻ കോമത്, അഡ്വ. ജതിഷ്ബാബു, വനിത വിഭാഗം ചെയർപേഴ്സൺ രാഖി ലാലു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe