വന്മുഖം പൂവന്‍കണ്ടി ഭഗവതിക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറും

news image
Mar 19, 2024, 2:18 pm GMT+0000 payyolionline.in

പയ്യോളി: വന്മുഖം പൂവന്‍കണ്ടി ശ്രീഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ കൊടിയേറും. കാലത്ത് ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, വൈകീട്ട് 4ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്‍റെയും മേല്‍ശാന്തി കണ്ണഞ്ചേരിക്കുനി നാരായണന്‍ ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും.

വന്മുഖം പൂവൻകണ്ടി ശ്രീഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികത്തോടനുബന്ധിച്ച് കരിമ്പനക്കൽ ഇല്ലം മധുസൂതനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തിയ സർപ്പബലി .

21ന് ഉച്ചയ്ക്ക് 12ന് അരയന്‍കണ്ടി ദേവസ്ഥാനത്ത് നിന്നും ഇളന്നീര്‍ വരവ്, 1 മണിക്ക് പ്രസാദഊട്ട്, രാത്രി 8ന് വിളക്കിന്നെഴുന്നള്ളിപ്പ്. 22ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് 6ന് ഇളനീര്‍ അഭിഷേകം, 7ന് കൊങ്ങന്നൂര്‍ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര എന്നിവ നടക്കും. 23ന് രാത്രി 7 ന് കൈകൊട്ടികളി, 8ന് വിളക്കിന്നെഴുന്നളിപ്പ്, തുടര്‍ന്ന് കലാസന്ധ്യ എന്നിവ നടക്കും. 24ന് രാത്രി 8ന് വിളക്കിനെഴുന്നളിപ്പ്, 9 മണി ഗാനമേള. 25ന് രാത്രി 7 മണിക്ക് താലപ്പൊലി വരവ്. 8ന് വിളക്കിനെഴുന്നള്ളിപ്പ്, 9ന് കുന്നുമ്മല്‍താഴ നിന്നും വിശേഷാല്‍ തിറയോട് കൂടി പൊതുതാലപ്പൊലി വരവ് എന്നിവ നടക്കും. 26ന് രാവിലെ 8ന് പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നുള്ള കലശം എഴുന്നളിപ്പ്, ഉച്ചയ്ക്ക് 2 മണി മുതല്‍ ഇളനീര്‍ വരവുകള്‍, ഉപ്പുംതണ്ടും വരവ്, വൈകീട്ട് 5ന് വലിയ വട്ടളം ഗുരുതി തര്‍പ്പണം, താലപ്പൊലിവരവ്, 8ന് അരയന്‍കണ്ടി ദേവസ്ഥാനത്ത് നിന്നും വിശേഷാല്‍ തിറയോട് കൂടിയ തണ്ടാന്‍റെ കലശം വരവ്. 9 മണി മുതല്‍ കുട്ടിച്ചാത്തന്‍ , ഘണ്ഡാകര്‍ണ്ണന്‍, ഭഗവതി,ഗുളികന്‍ എന്നീ മൂര്‍ത്തികളുടെ വെള്ളാട്ട്. 27ന് പുലര്‍ച്ചെ 1 മണിക്ക് ഗുളികന്‍ തിറ, 3ന് കുട്ടിച്ചാത്തന്‍ തിറയും കനലാട്ടവും. 4 മണിക്ക് മുടിവെച്ച അഗ്നി ഘണ്ഡാകര്‍ണ്ണന്‍ പന്തതിറ, രാവിലെ 6ന് ഗുരുകാരണവന്മാരുടെ വെള്ളാട്ട്. 8ന് വസൂരിമാല ഭഗവതിയുടെ തിറയാട്ടം, 9ന് ഗുരുതി തര്‍പ്പണം എന്നിവയ്ക്ക് ശേഷം ഉത്സവം സമാപിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe