രാജ്യത്ത് നടക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം: സി.സത്യചന്ദ്രൻ

news image
Feb 19, 2024, 3:18 pm GMT+0000 payyolionline.in

പയ്യോളി: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇന്ന് രാജ്യം ഭരിക്കുന്ന  മോദി സർക്കാർ പരീക്ഷിക്കുന്നതെന്ന് എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിനെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി പ്രധാനമന്ത്രി മത പുരോഹിതന്റെ വേഷം കെട്ടുമ്പോള്‍ അതു ചോദ്യം ചെയ്യാന്‍ രാജ്യത്ത് പ്രതിപക്ഷ കൂട്ടായ്മ ഉണ്ടെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു പ്രവർത്തകനും ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന എൻ.എം’ബാബുവിൻ്റെ 9 മത് ചരമവാർഷികദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എൻ.എം.ബാബു അനുസ്മരണ സമ്മേളനം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എൻ.സി.പി. പയ്യോളി മണ്ഡലം പ്രസിഡൻ്റ് എസ്.വി. റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു.
ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, എ.വി.ബാലകൃഷ്ണൻ, പി.വി.വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, ടി.സി.ശ്രീനിവാസൻ, പി.വി.അശോകൻ, ടി.കെ.കുമാരൻ, കെ.പി. പ്രകാശൻ, സജിത് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe