യുഎഇ പെരുമ പയ്യോളി ചാപ്റ്റര്‍ രൂപീകൃതമായി; പ്രസിഡണ്ട് കാസിം കളത്തിൽ, സെക്രട്ടറി സഹദ് പുറക്കാട്, ട്രഷറർ രാമകൃഷ്ണൻ ഇരിങ്ങൽ

news image
Sep 25, 2023, 12:01 pm GMT+0000 payyolionline.in

പയ്യോളി : പെരുമ പയ്യോളി – യു എ ഇ യുടെ പുതിയ സംഘടനയായ പയ്യോളി ചാപ്റ്റർ പെരുമ ഓഡിറ്റോറിയത്തിൽ  രൂപീകരിച്ചു. ചടങ്ങിൽ പെരുമ – യു എ ഇ യുടെ പ്രസിഡന്റ് സാജിദ് പുറത്തുട്ട് പങ്കെടുത്തു.

പെരുമ പയ്യോളി ചാപ്റ്ററിന്റെ പുതിയ പ്രസിഡണ്ട് കാസിം കളത്തിൽ, ജന: സെക്രട്ടറി സഹദ് പുറക്കാട്, ട്രഷറർ രാമകൃഷ്ണൻ ഇരിങ്ങൽ എന്നിവർ ഭാരവാഹികളായും, രക്ഷാധികാരികളായി എ കെ അബ്ദുറഹിമാൻ , രാജൻ കൊളാവി പാലം, ടി കെ. അലി, മുസ്തഫ. കെ, വേണു പി എൻ കെ എന്നിവരും, 29 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരേയും യോഗം  തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe