പോലീസ് സ്മൃതി ദിനം: കൊയിലാണ്ടിയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

news image
Oct 28, 2022, 3:22 pm GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ  ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

 

കോഴിക്കോട് സിറ്റിയിൽ നിന്നും റൂറലിൽ നിന്നുമായി 6 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ റൂറൽ ഡി എച്ച് ക്യു  വിനെതിരെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ( എസ് ഓ ജി  11 ) വിജയിച്ചു. മാൻ ഓഫ് ദ സീരീസ് ആയി ഡി എച്ച് ക്യുവിലെ പ്രജീഷിനെ തിരഞ്ഞെടുത്തു. ഡി എച്ച് ക്യു ആര്‍ ഐ ഇന്‍ചാര്‍ജ് റോയ് പത്മനാഭൻ , എസ് ഓ ജി  റൂറൽ പാർട്ടി കമാണ്ടർ കൃഷ്ണൻ, കൊയിലാണ്ടി ഫയർഫോർസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

വിജയികൾക്ക് മുൻ ഇന്ത്യൻ താരവും സർവ്വീസസ് താരവുമായിരുന്ന കുഞ്ഞി കണാരൻ ട്രോഫികൾ വിതരണം ചെയ്തു. കൊയിലാണ്ടി സ്കൂൾ മുൻ കായികാദ്ധ്യാപകൻ ജോതികുമാർ സന്നിഹിതനായിരുന്നു. പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി രജീഷ് ചേമേരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe