അകലാപുഴയിൽ ബോട്ട് സർവീസ് പുനരാരംഭിക്കണം; കടലാസ് ബോട്ടിറക്കി കോൺഗ്രസ് പ്രതിഷേധം

news image
Oct 28, 2022, 3:12 pm GMT+0000 payyolionline.in

തിക്കോടി:  അകലാപ്പുഴ ബോട്ട് സർവീസ് മാസങ്ങളായി നിർത്തിവെച്ച അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കടലാസ് ബോട്ടിറക്കി  സമരം നടത്തി.

 


വർഷങ്ങളോളമായി കാടുപിടിച്ചു കിടന്ന അകലാപ്പുഴയുടെ ഭാഗത്ത് ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ബോട്ട് സർവ്വീസ് ആരംഭിച്ചതോടെ ഈ മേഖല ഒരു ടൂറിസം കേന്ദ്രമായി മാറി.

 

അകലാപ്പുഴയിൽ ഉണ്ടായ തോണി അപകടത്തിന്റെ ഭാഗമായി ബോട്ട് സർവീസ് നിർത്തിവെക്കാനാണ് അധികാരികൾ തീരുമാനിച്ചത് . ബോട്ടുടമകളും തൊഴിലാളികളും സുരക്ഷാസംബന്ധമായ എല്ലാ പേപ്പറുകളും നൽകിയിട്ടും ബോട്ട് സർവീസ് പുനരാരംഭിക്കാൻ വേണ്ട നടപടികൾ അധികൃതർ കൈകൊണ്ടിട്ടില്ല.

 

ടൂറിസം മേഖലയെ തകർക്കാനുള്ള അധികാരികളുടെ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് ഡിസിസി സെക്രട്ടറി സന്തോഷ് തിക്കോടി പ്രഖ്യാപിച്ചു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജീവൻ കൊടലൂർ അധ്യക്ഷതവഹിച്ചു. കെ പി രമേശൻ, പി കെ ചോയ്, ആര്‍ ടി ജാഫർ അച്ചുതൻപുതിയോട്ടിൽ, ബിനു കാരോളി ,സനീർ വില്ലങ്കണ്ടി,  സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ലിനീഷ് തട്ടാരി, രമേശൻ വണ്ണാത്തിക്കുനി, ടിഎംസി ഫൈസൽ, ഷഹീത് കുറുമണ്ണിൽ പവിത്രൻ കുറുങ്കായ, ജയചന്ദ്രൻ തെക്കേക്കുറ്റി, സുനിൽ നല്ലൂകണ്ടി, വിജേഷ് നായഞ്ചേരി എന്നിവര്‍  നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe