പി ടി ഉഷ എംപിയ്ക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് പയ്യോളി പൗരാവലിയുടെ സ്വീകരണം

news image
Oct 19, 2022, 1:30 pm GMT+0000 payyolionline.in

പയ്യോളി:   രാജ്യസഭാംഗമായി തെരെഞ്ഞെടുത്ത പയ്യോളി എക്സ്പ്രസ് ഒളിമ്പ്യൻ പി.ടി ഉഷ എം.പി യ്ക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പയ്യോളി പൗരാവലിയുടെ സ്വീകരണം ഇന്ന്  നടക്കും. പെരുമഓഡിറ്റോറിയത്തിൽ വെച്ച് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പയ്യോളി പൗരാവലിക്ക് വേണ്ടി പി.ടി ഉഷ എം.പിയ്ക്ക് ഉപഹാരം നല്കും. ചടങ്ങിൽ  ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ സീസൺ 2 വിജയി ശ്രീനന്ദ് വിനോദിനും, ദേശീയ ജൂനിയർ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻ ഷിപ്പ് ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗം പയ്യോളിക്കാരി ആൻസിയ ഷിനോയിയെയും പി.ടി ഉഷ എം.പി ഉപഹാരം നല്കും.

എല്ലാ മേഖലയിൽ നിന്നുള്ള വരെയും പങ്കെടുപ്പിച്ച് പയ്യോളി ബസ് സ്റ്റാൻ്റിൽ നിന്ന് പി.ടി ഉഷയെ സ്വീകരിച്ച് പെരുമ ഓഡിറ്റോറിയത്തിലേക്ക് എത്തിക്കും.
ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ ചെയർമാൻ വടക്കയിൽ ഷഫീഖ്
അധ്യക്ഷത വഹിച്ചു.സി. പി ഫാത്തിമ ,പി .എം ഹരിദാസ്, കെ.ടി വിനോദ് ,സബീഷ് കുന്നങ്ങോത്ത്, മഠത്തിൽ അബ്ദുറഹിമാൻ, ഫൈസൽ എം, റിയാസ് പി.എം, മടിയാരി മൂസ്സ മാസ്റ്റർ, ബഷീർ മേലടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe