പയ്യോളി നഗരസഭ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയികളെ അനുമോദിച്ചു

news image
Nov 29, 2023, 5:06 am GMT+0000 payyolionline.in

പയ്യോളി: നഗരസഭ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ2021-23 അധ്യയനവർഷത്തെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചവരെ അനുമോദിച്ചു. മുൻസിപ്പൽ ചെയർമാൻ വികെ അബ്ദുറഹ്മാൻവിജയികൾക്കുള്ള മൊമെന്റോ നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷയായി. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പ്രശാന്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  സുജല ചെത്തിൽ, കെ.ടി വിനോദൻ, കൗൺസിലർമാരായ പി എം റിയാസ്ഗി, രിജമ നത്താനത്ത് ,ബാലൻ മാസ്റ്റർ. സാക്ഷരതാ സമിതി അംഗങ്ങളായ സബീഷ് കുന്നങ്ങോത്ത്, പി എം അഷ്റഫ് മാസ്റ്റർ, കെ ജയകൃഷ്ണൻ,എന്നിവർ സംസാരിച്ചു. നോഡൽ പ്രേരക് കെ കെ ഷൈജ സ്വാഗതവും,  മിനി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe