പയ്യോളി നഗരസഭ തല കേരളോത്സവം; സംഘാടകസമിതി രൂപീകരിച്ചു

news image
Oct 6, 2023, 2:31 pm GMT+0000 payyolionline.in

പയ്യോളി: നഗരസഭ തല കേരളോത്സവം വിപുലമായ രീതിയിൽ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ അവസാനവാരം കേരളോത്സവം നടക്കും. കേരളോത്സവം കലാമത്സരങ്ങൾ അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലും സ്പോർട്സ് മത്സരങ്ങൾ പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലും ഗെയിംസ് മത്സരങ്ങൾ കീഴൂർ ഇ.കെ നായനാർ സ്റ്റേഡിയം ഗ്രൗണ്ടിലും നടത്താൻ സംഘാട സമിതി തീരുമാനമായി. ഇതിനായി വിവിധ സബ്കമ്മറ്റികൾ രൂപീകരിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ അധ്യക്ഷനായും നഗരസഭാ സെക്രട്ടറി വിജില എം ജനറൽ കൺവീനറായും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദ് വർക്കിംഗ് ചെയർമാനായും നഗരസഭ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു .

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ടി വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എം റിയാസ് , ഗോപാലൻ കാര്യാട്ട്, കെ സി ബാബുരാജ്, അൻവർ കായിരിക്കണ്ടി, അഷറഫ് കോട്ടക്കൽ, എ പി റസാക്ക് നിഷാ ഗിരീഷ്, പി എം അഷറഫ്, ബഷീർ മേലടി, അഖിൽ എളോടി, പി എൻ അനിൽ കുമാർ, ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി, പ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു. ഫിഷറീസ് സ്കൂൾ പ്രധാനാധ്യാപകൻ വത്സൻ മാസ്റ്റർ സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ സുദേവ് എസ് ഡി നന്ദിയും പറഞ്ഞു.
കേരളോത്‌സവം സ്പോർട്സ് ,ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 13 നു മുമ്പും കലാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 18ന് മുമ്പും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് നഗരസഭ യൂത്ത് കോർഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.
സുദേവ് -9847764999

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe