പയ്യോളി നഗരസഭാ കുടുംബാരോഗ്യ ഉപകേന്ദ്രം ഒന്നാം നില കെട്ടിട ഉദ്ഘാടനം  ചെയ്തു

news image
Jun 9, 2023, 2:52 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭാ   കുടുംബാരോഗ്യ ഉപകേന്ദ്രം ഒന്നാം നില കെട്ടിട ഉദ്ഘാടനം  നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിര്‍വഹിച്ചു . സിജിന പൊന്നിയേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയർപേഴ്സൺ  സി.പി ഫാത്തിമ അധ്യക്ഷം വഹിച്ചു.പി.എം ഹരിദാസൻ, മഹിജ എളോടി ,കെ.ടി.വിനോദൻ എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു. കൗൺസിലർമാരായ ടി. ചന്തുമാസ്റ്റർ,അൻവർ കായിരിക്കണ്ടി,സി.കെ ഷഹനാസ്,കാര്യാട്ട് ഗോപാലൻ,ഷൈമ മണന്തല,പി.എം റിയാസ് എന്നിവര്‍ സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മഠത്തിൽ നാണു മാസ്റ്റർ,ആർ.രമേശൻ മാസ്റ്റർ,മൂസ മാസ്റ്റർ,വി.എം ഷാഹുൽ ഹമീദ്,മൽസ്യൻ പുനത്തിൽ, ബിനീഷ് കോട്ടക്കൽ ,മൂഴിക്കൽ ചന്ദ്രൻ എന്നിവര്‍ പങ്കെടുത്തു. ഡോ:സായിലക്ഷ്മി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe