പയ്യോളി നഗരസഭയുടെ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം നാളെ

news image
Feb 25, 2023, 2:08 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ പയ്യോളി -പേരാമ്പ്ര റോഡിൽ അട്ടക്കുണ്ടിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ടേക്ക് എ ബ്രേക്ക് നാളെ  3 മണിക്ക് എം എൽ എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്യും. നഗരസഭയിൽ മൂന്ന് പൊതു ടോയ്ലറ്റുകളാണ് ടേക്ക് എ ബ്രേക്ക് മാത്യകയിൽ വഴിയോര വിശ്രമകേന്ദ്രമായി നിർമ്മിച്ച് വരുന്നത്.ഇതിൽ ആദ്യത്തെ വഴിയോര വിശ്രമകേന്ദ്രമാണ് ഞായറാഴ്ച   ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.

പയ്യോളിയിലും, ഇരിങ്ങലിലും വഴിയോര വിശ്രമകേന്ദ്ര നിർമ്മാണം നടന്നു വരികയാണ്. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി 13 ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ച് നഗരസഭ പദ്ധതിയിൽ പെടുത്തിയാണ് അട്ടക്കുണ്ടിലെ വഴിയോര വിശ്രമകേന്ദ്രം നിർമ്മാണം പൂർത്തിയാക്കിയത്.
നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പരിപാടിയിൽ അധ്യക്ഷത വഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe