സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഗംഭീര സ്വീകരണം

news image
Feb 25, 2023, 2:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: സി.പി.എം സംസ്ഥാന സെക്രട്ടറി പി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കൊയിലാണ്ടിയിൽ അതിഗംഭീര സ്വീകരണം നൽകി. വൈകീട്ട് 5.30 ഓടെ കൊയിലാണ്ടിയിലെത്തിയ ജാഥ കെ. ഡി.സി. ബാങ്ക് പരിസരത്ത് വെച്ച് വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്.

റെഡ് വളണ്ടിയർമാർ, കോൽക്കളി, തെയ്യം, തിറ, എന്നിവയുടെ അകമ്പടിയോടെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. കെ.ദാസൻ, ടി.‌ കെ.ചന്ദ്രൻ, പി.വിശ്വൻ, പി.ബാബുരാജ്, കെ.ഷിജു, കെ.സത്യൻ, തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe