പയ്യോളി ജെസിഐ പുതിയനിരത്തിന്റെ മൂന്നാമത് നഴ്സറി കലോത്സവം: തൃക്കോട്ടൂർ എ .യു .പി സ്കൂൾ വിജയികളായി

news image
Mar 4, 2024, 11:58 am GMT+0000 payyolionline.in

പയ്യോളി : ജെ സി ഐ പുതിയനിരത്ത് സംഘടിപ്പിക്കുന്ന കുട്ടിക്കൂട്ടം 2024 നഴ്സറി കലോത്സവം ഇരിങ്ങൽ താഴെ കളരി യുപി സ്കൂളിൽ നടന്നു. കലോത്സവത്തിൽ 45 പോയിൻ്റ് കരസ്ഥമാക്കി തൃക്കോട്ടൂർ എ.യു.പി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ഹരിശ്രീ നഴ്സറി സ്കൂൾ 44 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി. വിവിധ ഇനങ്ങളിലായി 400 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം സോൺ പ്രസിഡൻറ് ജെ സി ഐ പി പി പി രാകേഷ് നായർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. സജിത്ത് മാസ്റ്റർ മുഖ്യാതിഥി ആയി. ചടങ്ങിൽ സോൺ ഡയറക്ടർ ധനരാജ് ( കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്), സോൺ വൈസ് പ്രസിഡൻറ് മുഹമ്മദ് അഫ്സൽ, പിടിഎ പ്രസിഡണ്ട് ഷാജി,കെ ജയകൃഷ്ണൻ (ലൈബ്രറി കൗൺസിൽ),  പ്രിയദർശിനി ക്ലബ്‌ സെക്രട്ടറി സതീശൻ  എന്നിവർ ആശംസ അറിയിച്ചു . അജയ് ബിന്ദു മാസ്റ്റർ പരിപാടിക്ക്  നേതൃത്വം നൽകി.പ്രോഗ്രാം ഡയറക്ടർ അനീഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് സെക്രട്ടറി രബിലാഷ് നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe