പയ്യോളിയിൽ ആവേശം വിതറി ഷാഫിയുടെ റോഡ് ഷോ

news image
Apr 3, 2024, 5:39 am GMT+0000 payyolionline.in

പയ്യോളി: ടൗണിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ. യുഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ ടൗണിൽ നിന്നാരംഭിച്ച റോഡ് ഷോ പയ്യോളി ബീച്ച് റോഡിൽ സമാപിച്ചു. ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ റോഡ് ഷോ കാണാൻ കിഴൂർ മുതൽ പയ്യോളി വരെ റോഡിനു ഇരുവശവും വൻ ജനാവലി അണി നിരന്നു.


യുഡിഎഫ് നേതാക്കളായ മoത്തിൽ നാണു, മoത്തിൽ അബ്ദുറഹ്മാൻ, വി.പി.ദുൽഖിഫിൽ, കെ.ടി.വിനോദൻ, എ.പി.കുഞ്ഞബ്ദുല്ല, സദക്കത്തുല്ല കോട്ടക്കൽ, വി.കെ.അബ്ദുറഹ്മാൻ, ബഷീർ മേലടി, വടക്കയിൽ ഷഫീഖ്, ബാലകൃഷ്ണൻ ഇരിങ്ങൽ, പി. ബാലകൃഷ്ണൻ, ഇ.കെ.ശീതൾ രാജ്, പടന്നയിൽ പ്രഭാകരൻ, പി.എം. മോളി, എം.വി. സ മീറ, ഗീത ശ്രീജിത്ത്, താഹിറ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe