“പയ്യോളിയിലെ പ്രകടനത്തിലേക്ക് ബസ് പാഞ്ഞുകയറി”; പരാതിയുമായി ‘പുല്‍ക്കൊടിക്കൂട്ടം’ – വീഡിയോ

news image
May 26, 2023, 8:02 am GMT+0000 payyolionline.in

പയ്യോളി: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പയ്യോളിയിലെ പുല്‍ക്കൊടിക്കൂട്ടം സാംസ്കാരിക വേദി  നടത്തിയ പ്രകടത്തിന് നേരെ ബസ് പാഞ്ഞുകയറിയതായി പരാതി. പയ്യോളി ബസ് സ്റ്റാണ്ടില്‍ നിന്നു ബസ് പുറത്തിറങ്ങുന്ന വഴിയിലൂടെ ബസ് സ്റ്റാണ്ടിലേക്ക് കയറി വണ്‍വേ തെറ്റിച്ചെത്തിയ കെഎല്‍ 77 എ 3699 ‘കടുവ’ ബസ് ആണ് പ്രകടനത്തിനിടയില്‍ കയറിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പയ്യോളി ബസ്സ്റ്റാണ്ടിലൂടെ പ്രകടനം കടന്നുപോവുന്ന സമയത്താണ് പ്രകടനത്തിന് ഇടയിലേക്ക് ബസ് കയറിയത്. സംഭവുമായി ബന്ധപ്പെട്ട് പുല്‍ക്കൊടികൂട്ടം സംഘടന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്.

പ്രകടനത്തില്‍ സ്ത്രീകള്‍ മാത്രമുള്ള ഭാഗത്ത് കൂടെയാണ് ബസ് കയറിയത്. ഇവര്‍ ഒഴിഞ്ഞു മാറിയില്ലെങ്കില്‍ ജീവഹാനി സംഭവിക്കുമായിരുന്നെന്ന് പോലീസിന് പുല്‍ക്കൊടിക്കൂട്ടം നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നു പ്രകടനത്തിലുള്ളവരും ബസ് ജീവനക്കാരുമായി ഏറെ നേരം വാക്കേറ്റവും ബഹളവുമുണ്ടായി. പിന്നീട് ബസ്സ്റ്റാണ്ടിലുള്ളവര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe