പയ്യോളി: നിരോധിത പുകയില്‍ ഉത്പന്നങ്ങളുമായി അയനിക്കാട് യുവാവ് പിടിയില്‍. അയനിക്കാട് ഉമ്മന്‍കുറ്റ്യാടി താഴ രാജു (49)നെയാണ് ഹാന്‍സ്, കൂള്‍ലിപ്പ് തുടങ്ങിയവയുമായി പയ്യോളി എസ്ഐ പി. റഫീഖ് പിടികൂടിയത്. അയനിക്കാട് എല്‍പി സ്കൂളിന്റെ പരിസരത്ത് നിന്ന് രാത്രി ഏഴരമണിയോടെയാണ് പിടികൂടിയത്. ഇയാളെ സമാനകുറ്റത്തിന് മുന്‍പും പിടികൂടിയതായി പോലീസ് അറിയിച്ചു.
അതേ സമയം അയനിക്കാട് പോസ്റ്റ് ഓഫീസ് പരിസരത്ത് ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിടുണ്ട്. ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. റൂറല്‍ എസ് പി. കെ.ഇ. ബൈജുവാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ പ്രഭാഷകന്‍ രംഗീഷ് കടവത്ത് ക്ലാസ് എടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു
.