ദുബൈ പയ്യോളി കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്‌ മൊയ്‌ദീൻ പട്ടായി, സെക്രട്ടറി ഷംസീർ, ട്രഷറർ നാസർ മൂപ്പൻ

news image
Mar 7, 2023, 3:41 pm GMT+0000 payyolionline.in

ദുബൈ: പയ്യോളി കെഎംസിസി ജനറൽ ബോഡി യോഗം ദുബൈ ഖിസൈസ്‌ കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ് ഹാളിൽ ചേർന്നു. കഴിഞ്ഞ വർഷ കാലയളവിൽ ഒന്നര കോടിയുടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ കമ്മിറ്റിക്ക്‌ സാധിച്ചതായി വിലയിരുത്തി. യോഗത്തിൽ ദുബായ് കെഎംസിസി പയ്യോളി മുനിസിപ്പൽ പ്രസിഡന്റ് അസീസ് സുൽത്താൻ അധ്യക്ഷത വഹിച്ചു.

ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ് ഹംസ പയ്യോളി യോഗം ഉദ്ഘാടനം ചെയ്തു. നിഷാദ്‌ മൊയ്‌ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നാസിം പാണക്കാട് , ജലീൽ മശ്ഹൂർ തങ്ങൾ, എൻ .കെ ജാഫർ, നാസർ മൂപ്പൻ, അഡ്വ .സാജിദ് കോട്ടക്കൽ, സാജിദ്‌ പുറത്തൂട്ട് എന്നിവർ സംസാരിച്ചു. പുതിയ ഭാരാവാഹികളായി പ്രസിഡന്റ് മൊയ്‌ദീൻ പട്ടായി, ജനറൽ സെക്രട്ടറി വി. കെ ഷംസീർ , ട്രഷറർ നാസർ മൂപ്പൻ, വൈസ് പ്രസിഡന്റുമാർ നൗഷാദ്‌ എം സി, ഫൈസൽ കാട്ടടി, അർഷാദ് പി .കെ .സി,
മെഹനാസ് നിടിയാണ്ടി,  നിഷാദ്‌ ഇയ്യോത്തിൽ, റയീസ് ഇരിങ്ങൽ, അബ്ദുൽ റഹ്മാൻ ഇരിങ്ങൽ, അജ്മൽ ടി .പി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു . ടി .ടി മുനീർ, റാഷിദ് കാപ്പാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു . നിഷാദ് മൊയ്തു സ്വാഗതവും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe