റീ റിലീസ് ട്രെന്‍ഡില്‍ മറ്റൊരു മലയാള ചിത്രം കൂടി ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളിലേക്ക്. മമ്മൂട്ടിയെ നായകനാക്കി ജോമോന് സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ സാമ്രാജ്യമാണ് പുതുതലമുറ പ്രേക്ഷകരിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളില്‍ ഹോര്‍ഡിംഗുകളും മറ്റും നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ചിത്രത്തിലെ സ്റ്റൈലിംഗ് സമീപകാലത്തും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യത്തെ മലയാളത്തിനു് പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല.അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയനൻ വിൻസെന്റ് ആണ് ഛായാഗ്രാഹകൻ. പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഹരിഹര പുത്രൻ. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ്മ, പ്രതാപ ചന്ദ്രൻ, സി ഐ പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. 4 കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലാണ് റീ റിലീസ് പതിപ്പ് എത്തുക. പിആര്‍ഒ വാഴൂർ ജോസ്.
‘ദി കിംഗ് ഈസ് ബാക്ക്’; ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മമ്മൂട്ടി; തീയതി പ്രഖ്യാപിച്ചു
Share the news :
Sep 4, 2025, 11:59 am GMT+0000
payyolionline.in
വാട്സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം, ഇന്‍സ്റ്റഗ്രാമില്‍ പിക്ചര്‍-ഇന ..
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 ശനിയാഴ്ച പ്രവർത്...
Jul 10, 2026, 2:55 pm GMT+0000
ഓവർട്ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു, അമ്മയ്...
Jun 23, 2026, 5:54 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആ...
Jan 15, 2026, 3:34 pm GMT+0000
ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോൾ...
Jan 15, 2026, 2:34 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
More from this section
വൻ ഓഫറുമായി സപ്ലൈകോ; ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്
Nov 4, 2025, 2:50 pm GMT+0000
സൗണ്ട് എൻജിനീയറിംഗ് മുതൽ ഡബ്ബിംഗ് വരെ; ഓഡിയോ പ്രൊഡക്ഷൻ കോഴ്സുമായി...
Oct 10, 2025, 10:49 am GMT+0000
റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കുന്നു,ധാരണാ പത്രം ഒപ്പുവച്ചു,...
Oct 10, 2025, 10:02 am GMT+0000
ആശുപത്രിയിലെ ക്യാഷ് ലെസ്സ് ഇന്‍ഷുറന്‍സ് തടസ്സപ്പെട്ടാല്‍ എന്തുചെയ്യ...
Oct 7, 2025, 11:08 am GMT+0000
ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; ആക്രമണം വനവിഭവങ്ങൾ ശേഖരിക...
Oct 7, 2025, 10:12 am GMT+0000
സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്...
Oct 7, 2025, 8:47 am GMT+0000
ഭാഗ്യനമ്പർ ഇതാ…; തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം
Oct 4, 2025, 9:01 am GMT+0000
ക്ലാസിൽ കുട്ടിയെ ശകാരിച്ചെന്ന്; വേദപാഠം അധ്യാപകന്റെ മുഖം കല്ലുകൊണ്ട...
Oct 3, 2025, 11:21 am GMT+0000
കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അവഗണിക്കരുത്...
Oct 3, 2025, 10:55 am GMT+0000
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ 17 കാ...
Oct 1, 2025, 11:15 am GMT+0000
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോട...
Oct 1, 2025, 9:40 am GMT+0000
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വ...
Sep 21, 2025, 5:17 am GMT+0000
തൊണ്ടിമുതല്‍ കിട്ടിയില്ലെങ്കിലും ആളെ കിട്ടി; പേരാമ്പ്രയിൽ ബൈക്കിലെത...
Sep 16, 2025, 1:44 am GMT+0000
