പയ്യോളി: ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപടർന്നപ്പോൾ മനസ്സാന്നിധ്യം കൈവിടാതെ തീയണച്ച് യാത്രക്കാരെ രക്ഷിക്കുകയും, ദിവസങ്ങൾക്ക് ശേഷം താൻ ഡ്രൈവറായ ബസ്സിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ താലൂക്കാശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ ബിനീഷ് മഠത്തിക്കണ്ടിയെ തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഓൾഗ, ബിനീഷിന് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. ഖാലിദ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഷഫ്ന ഷാനവാസ്, ട്രഷറർ സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി സി. ബാലൻ സ്വാഗതവും സി.എം. സുജാത നന്ദിയും പറഞ്ഞു.
