തൃക്കോട്ടൂർ മേഖലയിലെ ഉന്നതവിജയികളെ അനുമോദിച്ചു

news image
Jun 26, 2023, 2:21 am GMT+0000 payyolionline.in

പയ്യോളി : എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തൃക്കോട്ടൂർ മേഖലയിലെ വിദ്യാർത്ഥികളെ ‘ഉണർവ് തൃക്കോട്ടൂർ ‘ അനുമോദിച്ചു. പ്രസിഡന്റ്‌ ഇ. സി. പ്രകാശൻ അധ്യക്ഷം വഹിച്ച യോഗത്തിൽ പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. കെ. ടി. വിനോദൻ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

വാർഡ് മെമ്പർ ശ്രീ. ജയകൃഷ്ണൻ ചെറുകുറ്റി ശ്രീ. ഇ. കെ. അരവിന്ദൻ, പി. കെ. ബാലചന്ദ്രൻ, ഒ. കെ. ശശിധരൻ, പി ടി കെ ഗോവിന്ദൻ, ഒ. കെ രാമകൃഷ്ണൻ , കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe