ജെപി ജന്മദിനം; പയ്യോളിയിൽ എൽജെഡി സ്മൃതി സംഗമം സംഘടിപ്പിച്ചു

news image
Oct 11, 2022, 4:35 pm GMT+0000 payyolionline.in

പയ്യോളി:  എൽ ജെ ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ജെ.പിയുടെ 120-)o ജന്മദിനത്തോടനുബന്ധിച്ച് ജെ.പി.സ്മൃതി സംഗമം സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബാബു കുളൂർ അധ്യക്ഷത വഹിച്ചു. എൽ ജെ ഡി സംസ്ഥാന ജനറൽ സിക്രട്ടറി സലീം മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി .ശിവാനന്ദൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, എം.കെ.പ്രേമൻ, പുനത്തിൽ ഗോപാലൻ, രാമചന്ദ്രൻ കുയ്യണ്ടി, എം.പി.അജിത, രജീഷ് മാണിക്കോത്ത്, പി.ടി.രാഘവൻ, പി.പി.ശാന്ത, മനേഷ് കുളങ്ങര എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe