ഗവർണർ-സർക്കാർ പോര് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കും: അനൂപ് ജേക്കബ്

news image
Nov 13, 2022, 1:20 pm GMT+0000 payyolionline.in

പത്തനംതിട്ട : ഗവർണറും സർക്കാരും തമ്മിലുള്ള പോര് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. പറഞ്ഞു. പാർട്ടി സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപെങ്ങും ഉണ്ടാകാത്ത മൂല്യച്യുതിയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. ഇതുമൂലം ഉന്നതപഠന ആവശ്യത്തിനായി ഇതരസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും മലയാളിവിദ്യാർഥികളുടെ ഒഴുക്ക് തുടരുകയാണ്. ഗവർണറെ ചാൻസലർ പദവിയിൽനിന്ന് മാറ്റിയാൽ ഉന്നതവിദ്യാഭ്യാസരംഗം പൂർണമായി രാഷ്ട്രീയവത്‌കരിക്കപ്പെടും-അദ്ദേഹം പറഞ്ഞു.

 

കേരള കോൺഗ്രസ് (ജേക്കബ് സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പതാക  ഉയർത്തുന്നു 

പാർട്ടി സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ, സനോജ് മേമന, ബാബു വലിയവീടൻ, ജോണി സെബാസ്റ്റ്യൻ, വി.ഡി.ജോസഫ്, രാജു പാണാലിക്കൽ, കെ.ആർ.ഗിരിജൻ, കരുമം സുന്ദരേശൻ, സുനിൽ എടപ്പാലക്കാട്ട്, സംസ്ഥാന ഖജാൻജി വത്സൻ അന്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടചർച്ചയിൽ ;  മാർട്ടിൻ  മണി ,വി ഡി  ജോസഫ്, ആർ  രാജശേഘരപിള്ള , ഒ  ജെ ബിജു പ്രദീപ് ചോമ്പാല, സലീം പുല്ലടി,യൂസഫ് പള്ളിയത്ത്, മനോജ് ആവള, കെ  കെ  പി  രാധകൃഷ്ണൻ   എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe