ഖത്തർ പയ്യോളി കമ്മിറ്റിയുടെ കലണ്ടർ പ്രകാശനം ചെയ്തു

news image
Oct 8, 2022, 2:10 pm GMT+0000 payyolionline.in

പയ്യോളി: ഖത്തർ കെഎംസിസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ 2023-കലണ്ടർ പ്രകാശനം  മുസ്ലിം ലീഗ്  ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.

ഖത്തർ കെ.എം.സി.സി.പയ്യോളി മുനിസിപ്പൽ കമ്മറ്റിയുടെ കലണ്ടർ പി.കെ.കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു.

ചടങ്ങിൽ  ഖത്തർ കെഎംസിസി പയ്യോളി മുൻസിപ്പൽ പ്രസിഡന്റ് ഗഫൂർ പാറക്കണ്ടി, ജനറൽ  സെക്രട്ടറി  പി.സി.റഫിഖ്, ട്രഷറർ സബാഹ് റഹ്മാൻ, ഭാരവാഹികളായ നവാസ് കോട്ടക്കൽ,
നിസാർ തൗഫീഖ്, ഇസ്മായിൽ മാടാക്കര, പി.വി ഇബ്രാഹിം, മുഫീദ് കോട്ടക്കൽ,മുസ്തഫ മാടാക്കര , എൻ.വി.എം ഇസ്‌ലാഹുദ്ധീൻ,എൻ.പി അബ്ദുൾ ഹയ്യ് എന്നിവർ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe