കോഴിക്കോട് ആകാശവാണി മുൻ ഉദ്യോഗസ്ഥൻ ഇരിങ്ങൽ പറമ്പത്ത് മുകുന്ദൻ അന്തരിച്ചു

news image
Jul 13, 2026, 10:50 am GMT+0000 payyolionline.in

പയ്യോളി: കോഴിക്കോട് ആകാശവാണിയിൽ ദീർഘകാലം എഞ്ചിനിയറിങ്ങ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച പറമ്പത്ത് മുകുന്ദൻ (85) (വടകര തെരുവത്ത് , ഹെവൻ ഇരിങ്ങൽ) അന്തരിച്ചു. ഭാര്യ:പരേതയായ കാഞ്ചന കരുവോത്ത്. മക്കൾ: ഷീജ പറമ്പത്ത് (റിട്ട. അധ്യാപിക, ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത), ഷീജിത്ത്. മരുമകൻ: മുരളി ഒടിയിൽ (റിട്ട. ഓവർസീയർ, എൽ.എസ്.ജി.ഡി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്).
സഹോദരങ്ങൾ: വിജയൻ പറമ്പത്ത് (നെല്യാടിക്കടവ്), വത്സല (കൊല്ലം), ലക്ഷ്മി (എടച്ചേരി), പരേതരായ ശാരദ (ചേന്ദമംഗലം), നാണി (പഴങ്കാവ്), രാജൻ പറമ്പത്ത്, ലക്ഷ്മണൻ പറമ്പത്ത്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങലിലെ വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe