കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം, ഒരാൾ കസ്റ്റഡിയിൽ

news image
Oct 23, 2026, 10:51 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല. വാഹനം പിടികൂടി, വാഹനത്തിനുള്ളിൽ ലഹരിവസ്തുക്കൾ ഉള്ളതായി സംശയം. പറവൂർ സ്വദേശി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡാൻസാഫ് സംഘം ലഹരിപരിശോധന നടത്തുന്നതിനിടെയാണ് അപകടം. അതിനിടെ ഒരു വാഹനം ഡാൻസാഫ് സംഘത്തെ വെട്ടിച്ച് അതിവേ​ഗത്തിൽ ഒരു വാഹനം കടന്നുപോയത്. ഡാൻസാഫ് സംഘം വാഹനത്തെ പിന്തുടർന്നു. തുടർന്നാണ് ഡാൻസാഫിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു വാഹനത്തിലും കാർ ഇടിച്ചു. കാറിന്റെ ഡ്രൈവർ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe