കോട്ടക്കൽ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കൂവന്റവിട അസൈനാർ സാഹിബ് നിര്യാതനായി

news image
Jan 23, 2023, 2:57 am GMT+0000 payyolionline.in

പയ്യോളി :  കോട്ടക്കൽ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ഹിദായത്തുസ്സിബിയാൻ മദ്രസ സെക്രട്ടറി, നൂറുൽ ഇസ്ലാം മദ്രസ സെക്രട്ടറി, ജലാൽ പള്ളി സെക്രട്ടറി, ദീർഘ കാലം കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച കൂവന്റവിട അസൈനാർ സാഹിബ് (103) നിര്യാതനായി.ഭാര്യ : ആസിയ. മക്കൾ: ഉപ്പാത്തു, ഇമ്പിച്ചി, ബീവി, മുഹമ്മദ്,മുസ്തഫ (ഇരുവരും സലാല ), ശംസുദ്ധീൻ (കൊച്ചി), പരേതനായ അഷ്‌റഫ്. മരുമക്കൾ : ഹുസൈൻ, ഉമ്മർകുട്ടി, മമ്മു, ജാൻസി, ഫാത്തിമ, തൻസീറ.മയ്യിത്ത് നിസ്ക്കാരം ഇന്ന് 12മണിക്ക് കോട്ടക്കൽ ജലാൽ പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe