കൊയിലാണ്ടി പബ്ലിക് ലൈബ്രറി വായന പക്ഷാചരണവും ബാലവേദി യുവജന വേദി രൂപീകരണവും കലാകാരന്മാരെ ആദരിക്കൽ ചടങ്ങും നടത്തി

news image
Jul 6, 2023, 1:07 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി പബ്ലിക് ലൈബ്രറി വായന പക്ഷാചരണവും ബാലവേദി യുവജന വേദി രൂപീകരണവും കലാകാരന്മാരെ ആദരിക്കൽ ചടങ്ങും കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ അധ്യക്ഷനായി സി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചേനോത്ത് ഭാസ്കരൻ കെ ടി ഗംഗാധരൻ രവീന്ദ്രൻ തെക്കേടത്ത് ലത്തീഫ് കവലാട് മുചുകുന്ന് ഭാസ്കരൻ നാസർ കാപ്പാട് എന്നിവർ സംസാരിച്ചു.

സംസ്ഥാനതല അവാർഡ് ജേതാക്കളായ കലാകാരന്മാർ ഗ്രന്ഥകർത്താവായ നാസർ കാപ്പാട് യുവ പ്രതിഭ ജി എസ് സായന്ത്, നാടൻ പാട്ടു കലാകാരൻ കെ കെ രാജീവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള സമ്മാനദാനം മുൻ എംഎൽഎ പി വിശ്വൻ നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe