കൊയിലാണ്ടിയില്‍ ഗതാഗത മന്ത്രിയുടെ പരിഷ്കാരങ്ങൾക്കെതിരെ സമരം നടത്തി

news image
Mar 7, 2024, 4:59 am GMT+0000 payyolionline.in

കൊയിലാണ്ടി: ഗതാഗത മന്ത്രിയുടെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ തടഞ്ഞു. ഇന്നു രാവിലെ പുളിയഞ്ചേരി ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് ഡ്രൈവിംഗ് സ്കൂൾ ഭാരവാഹികൾ തടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി ഗതാഗത മന്ത്രി ഇറക്കിയ ഉത്തരവ് പ്രകാരം 5 പേർക്കാണ് ടെസ്റ്റിംഗ് നടക്കുക. കൊയിലാണ്ടിയിൽ ഇന്നു 94 ഓളം പേർക്ക് ടെസ്റ്റിംഗ് നൽകിയിരുന്നു ബാക്കിയുള്ള 44 പേർക്ക് ടെസ്റ്റ് എന്ന് നൽകുമെന്ന് യാതൊരു ഉറപ്പും  നൽകാത്തതാണ്  ഉപരോധ കാരണം. ടെസ്റ്റിനെത്തിയ വിദ്യാർത്ഥികളും സമരരംഗത്തുണ്ടായിരുന്നു.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.കരിമ്പക്കൽ സുധാകരൻ, പത്മിനി മോഹൻ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe