കേരളപാഠ്യപദ്ധതി പരിഷ്കരണം; പയ്യോളിയിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു

news image
Dec 2, 2022, 12:08 pm GMT+0000 payyolionline.in

പയ്യോളി:  കേരളപാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച മേലടിബ്ലോക്ക് തലം പയ്യോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബി.പി സി അനുരാജ് വരിക്കാലിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം ലീന പുതിയോട്ടിൽ അദ്ധ്യക്ഷം വഹിച്ചു. മേലടി എ.ഇ.ഒ വിനോദ് മുഖ്യാതിഥിയായും ഡയറ്റ് ലക്ചറർ  ടി.എൻ നിഷ പദ്ധതി വിശദീകരണവും നടത്തി.

പഞ്ചായത്ത്തല റിപ്പോർട്ട് ബി.ആർ സി ട്രെയ്നർ അനീഷ്.പി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് എൻ.എം സുനിൽകുമാർ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.എം രാമകൃഷ്ണൻ, മത്തക്കുളം നാരായണൻ, കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ബി ആർ.സി പരിധിയിലെ കീഴരിയൂർ , മേപ്പയ്യൂർ, തുറയൂർ, തിക്കോടി പഞ്ചായത്തുകളിൽ നടന്ന ജനകീയ ചർച്ചയുടെ ക്രോഡീകരണ റിപ്പോർട്ട് പി.ഇ.സി കൺവീനർമാരായ സുനന്ദ ടി, സുഗന്ധി ടി.പി, രോഷ്നി എന്നിവരും സി.ആർ സി കോർഡിനേറ്റർമ്മാരായ നജിയ, അബ്ദുൾ അസീസ് എന്നിവരും അവതരിപ്പിച്ചു. ചടങ്ങിൽ ബി.ആർ സി ട്രെയ്ൻ രാഹുൽ എം.കെ നന്ദി രേഖപ്പെടുത്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe