`കുട്ടികളെ ലക്ഷ്യബോധത്തോടെ വളര്‍ത്താന്‍’ പയ്യോളി അക്ഷരമുറ്റം റെസിഡെന്റ്സിന്റെ ‘അക്ഷരലക്ഷ്യം’ പദ്ധതിക്ക് തുടക്കമായി

news image
Mar 6, 2023, 2:21 am GMT+0000 payyolionline.in

പയ്യോളി : അക്ഷരമുറ്റം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘അക്ഷരലക്ഷ്യം’ പദ്ധതി പയ്യോളി നഗരസഭാ അധ്യക്ഷൻ വടക്കയിൽ ഷഫീഖ്  ഉദ്ഘാടനം ചെയ്തു. കുട്ടികളെ ചെറിയ പ്രായം മുതൽക്ക് തന്നെ ലക്ഷ്യബോധമുള്ളവാരായി വളർത്തിയെടുക്കാനുള്ള ദൈർഘ്യമേറിയ പദ്ധതിയാണ് അക്ഷരലക്ഷ്യം. ജോലി എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത് വരെ കുട്ടികൾക്ക് തുടർന്നുള്ള ഓരോ മാസങ്ങളിലും സൗജന്യമായി വിവിധ തരത്തിലുള്ള ക്ളാസുകൾ ലഭ്യമാക്കുന്നതാണ് പദ്ധതി.

 

സമൂഹത്തിന് മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ അക്ഷരമുറ്റം പയ്യോളിയിലെ മറ്റു കൂട്ടായ്മകളെക്കാൾ ഏറെ മുന്നിലാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. അക്ഷരമുറ്റം പ്രസിഡന്റ് ഷൈജൽ സഫാത്ത് അധ്യക്ഷത വഹിച്ചു. ജെ സി ഐ സോണൽ ട്രെയിനർ സന്തോഷ് കുമാർ മീറങ്ങാടി മുഖ്യാതിഥി ആയിരുന്നു. നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, അക്ഷരമുറ്റം സെക്രട്ടറി ബാബു വടക്കയിൽ, പ്രോജക്ട് കോ ഓർഡിനേറ്റർ എൻ സി സജീർ, ട്രഷറർ എൻ സി ഗണേശൻ, വനിതാ വിഭാഗം ഭാരവാഹികളായ രജിഷ ഷബീഷ്, സുനിത വത്സൻ എന്നിവർ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe