കിഴൂർ ശാഖാ മുസ്ലിം ലീഗ്- വനിതാ ലീഗ് കമ്മിറ്റികൾ നിലവിൽ വന്നു

news image
Dec 31, 2022, 2:11 pm GMT+0000 payyolionline.in

പയ്യോളി:  കിഴൂർ ശാഖാ മുസ്ലിം-ലീഗ്, വനിതാ ലീഗ് കമ്മിറ്റികൾ രൂപം കൊണ്ടു. ലീഗ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് പി.വി. അഹമ്മദ് , ജനറൽ സെക്രട്ടറി അസ്ലം കിഴൂർ, ട്രഷറർ സി.പി.ലത്തീഫ്, വൈസ് പ്രസിഡണ്ടുമാർ മിശ്രി കുഞ്ഞമ്മദ്, വേങ്ങോട്ട് അബ്ദുറഹിമാൻ, സെക്രട്ടരിമാർ കാദർ മായനാരി, എടക്കണ്ടി അബ്ദു റഹിമാൻ എന്നിവരെ തെരഞ്ഞെടുത്തു. നിരീക്ഷകൻ എ.പി.കുഞ്ഞബ്ദുള്ള തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. മുനിസിപ്പൽ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് മടിയാരി മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് മിശ്രി കുഞ്ഞമ്മദ് അദ്ധ്യക്ഷനായി. സഹ നിരീക്ഷകൻ കെ.ടി. സെയ്ത് മുഹമ്മദ്, നിയോജക മണ്ഡലം ലീഗ് സെക്രട്ടറി എ.പി. റസാഖ്, മുനിസിപ്പൽ ലീഗ് വൈസ് പ്രസിഡണ്ട് ബഷീർ മേലടി, ട്രഷറർ എ.സി.അസീസ് ഹാജി, എടക്കണ്ടി അസ്സയിനാർ പ്രസംഗിച്ചു. എടക്കണ്ടി കുഞ്ഞബ്ദുള്ള സ്വാഗതവും എടക്കണ്ടി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

കിഴൂർ ശാഖാ മുസ്ലിംലീഗ് സംഘടനയെ ഇവർ നയിക്കും

പി.വി.അഹമ്മദ് പ്രസിഡണ്ട്

അസ്ലം കിഴൂർ  ജനറൽ സെക്രട്ടരി

സി.പി.ലത്തീഫ് ട്രഷറർ

വനിതാ ലീഗ് ഭാരവാഹികളായി പ്രസിഡണ്ട് സുഹറ ചാരുത, റൈഹാനത്ത് സിറാജ് കൊളാരിത്താഴെ ജനറൽ സെക്രട്ടരിമാർ ജമീല മിശ്രി, ട്രഷറർ സുഹറ മായ നാരി, ഷരീഫ എടക്കണ്ടി വൈസ് പ്രസിഡണ്ടുമാർ ഷഹനാസ് കുന്നുമ്മൽ, റുബീന നൂർ മഹൽ സെക്രട്ടരിമാർ എന്നിവരെയും മുനിസിപ്പൽ കൗൺസിലർമാരായി ഷാഹിദ മണ്ണന്തലത്താഴ, സറീന കൊളാരിത്താഴ, ഷഹനാസ്, ആയിഷ മണ്ണാരി, ജസീല മണന്തല, സറീന പാലത്തിൽ, ഫാത്തിമ പാലത്തിൽ, ജസീല തറയുള്ളതിൽ, അഫ്സിന ഫൈസൽ മണന്തല, ജമീല മണന്തല എന്നിവരെയും തെരഞ്ഞെടുത്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദു റഹിമാൻ യോഗം ഉദ്ഘാടനം ചെയ്ത നഗരസഭ വനിത ലീഗ് പ്രസിഡണ്ട് റാബിയ മൊയ്തു അദ്ധ്യക്ഷം വഹിച്ചു. അസ് ലം കിഴൂർ മുഖ്യ പ്രഭാഷണം നടത്തി. റഹ്മത്ത് റസാഖ്, എ.പി.കുഞ്ഞബ്ദുള്ള, എ.പി.റസാഖ്, മടിയാരി മൂസ മാസ്റ്റർ പ്രസംഗിച്ചു. നജ്മ മഠത്തിൽ സ്വാഗതവും റൈഹാനത്ത് സിറാജ് നന്ദിയും പറഞ്ഞു.

കിഴൂർ വനിതാ ലീഗ് സാരഥികൾ

പ്രസിഡന്റ്: സുഹറ ചാരുത

ജനറൽ സെക്രട്ടറി :റൈഹാനത്ത് സിറാജ് കൊളാരിതാഴ

ട്രഷറർ :ജമീല മിസ്‌രി

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe