ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജിനു സമീപം ബൈക്കിനു തീപിടിച്ചു

news image
Jul 8, 2023, 12:46 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജിനു സമീപം ബൈക്കിനു തീ പിടിച്ചു.  ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ കൂടി | കെ എൽ 56 ടി85 19 എന്ന ബൈക്കിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എ.എസ്. ടി. ഒ. പ്രമോദ് പി കെ യുടെ നേതൃത്തത്തിൽ സ്ഥലത്ത് എത്തുമ്പോഴേക്കും തീ അണച്ചിരുന്നു.ബൈക്കിന്റെ സീറ്റിനടിയിൽ നിന്നാണ് തീ ഉണ്ടായതെന്ന് കരുതുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe