അരങ്ങ് – 23 ; ജില്ലാതല കുടുംബശ്രീ കലോത്സവത്തിൽ പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസിന് രണ്ടാം സ്ഥാനം

news image
May 25, 2023, 9:41 am GMT+0000 payyolionline.in

പയ്യോളി : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല അരങ്ങ് -23 കുടുംബശ്രീ കലോത്സവത്തിൽ പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസിന് രണ്ടാം സ്ഥാനം ലഭിച്ചു. കൊയിലാണ്ടി താലൂക്ക് തലത്തിൽ പയ്യോളിക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. കൊയിലാണ്ടി ടൗൺഹാളിലാണ് ജില്ലാ തല മത്സരങ്ങൾ നടന്നത്. കോഴിക്കോട് ജില്ലയിലെ 70 ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സുകളും 7 നഗരസഭ കുടുംബശ്രീ സി ഡി എസ്സുകളും കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സി ഡി എസ്സും പങ്കെടുത്ത മത്സരത്തിലാണ് പയ്യോളി രണ്ടാം സ്ഥാനം നേടിയത്. തൃശ്ശൂരിൽ വെച്ച് ജൂൺ 1 മുതൽ 4 വരെയാണ് സംസ്ഥാന കുടുംബശ്രീ കലോത്സവം നടക്കുക.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദനിൽ നിന്നും പയ്യോളി നഗരസഭ കുടുംബശ്രീ ചെയർ പേഴ്സൺ രമ്യ പി.പി ഉപഹാരം ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe