അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളി ഐഎൻടിയുസി പയ്യോളി മണ്ഡലം കൺവെൻഷൻ

news image
Oct 30, 2022, 7:23 am GMT+0000 payyolionline.in

പയ്യോളി: 700 രൂപ വേദനവും 200 തൊഴിൽ ദിനങ്ങളും ഇ എസ് ഐ നടപ്പിലാക്കുക തൊഴിൽ സമയം നാലുമണിവരെ ആക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് പയ്യോളി മണ്ഡലം അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി പയ്യോളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് മനോജ് എൻ എം അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. വടക്കേ ഷെഫീഖ് മുഖ്യ അതിഥിയായി.

മഠത്തിൽ നാണു മാസ്റ്റർ പടന്നയിൽ പ്രഭാകരൻ പൂ ത്തുക്കാട്ട് രാമകൃഷ്ണൻ ടി കെ നാരായണൻ ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, സായി രാജേന്ദ്രൻ,  വി വി എം വി ജിഷ, സനൂപ് കോമത്ത്, ഷാജ തെക്കയിൽ, കെ എൻ പ്രേമൻ, എം കെ മുനീർ, ശ്രീജിത്ത് എൻ ടി, കേളോത്ത് ബാബു സ്വാഗതം പറഞ്ഞു. സജീഷ് കോമത്ത് നന്ദി പറഞ്ഞു. ഭാരവാഹികളായി കാര്യാട്ട് ഗോപാലൻ പ്രസിഡണ്ട്, ജിഷ രാജീവ് കെ ജനറൽ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe