അന്താരാഷ്ട്ര മാരത്തോൺ പ്രതിഭ നൗഫലിന് കോടിക്കൽ പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്

news image
Mar 9, 2024, 9:24 am GMT+0000 payyolionline.in

പയ്യോളി : അൾട്ര മാരത്തോണുകളിൽ അന്താരാഷ്ട്ര പ്രതിഭയായി ഇന്ത്യക്കാരിൽ ഒന്നാമനായി മാറിയ ടി.പി നൗഫലിന് ജന്മനാട് ഉജ്ജ്വല വരവേൽപ്പ് നൽകി. കോടിക്കൽ പൗരാവലിയാണ് പരിപാടി സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് മെംബർ വി.പി ദുൽഖിഫിൽ പരിപാടി ഉദ്ഘാടനം ചെയ്തു.മജീദ് മന്നത്ത് അധ്യക്ഷത വഹിച്ചു. കെ.പി ഷക്കീല,പി.ഇൻഷിദ,പി.കെ ഹുസൈൻ ഹാജി,കൊളരാട്ടിൽ റഷീദ്,സുധാകരൻ കയ്യാടത്ത് ,കാളിയേരി മൊയ്തു,നസീർ മാസ്റ്റർ,പി.വി ഹഫ്സൽ,ദിവാകരൻ കയ്യാടത്ത്, വി.കെ ഇസ്മായിൽ സംസാരിച്ചു.

ടി പി നൗഫൽ മറുപടി പ്രസംഗം നടത്തി. പി.കെ മുഹമ്മദലി സ്വാഗതവും ക്കുന്നുമ്മൽ ബഷീർ നന്ദിയും പറഞ്ഞു. ക്കുന്നുമ്മൽ താഴെയിൽ ആരംഭിച്ച ഘോഷയാത്ര കോടിക്കലിൽ സമാപിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe