അക്ഷരി ഫൈൻ ആർട്സ് സൊസൈറ്റി അയനിക്കാടിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

news image
Jul 10, 2023, 10:48 am GMT+0000 payyolionline.in

പയ്യോളി : അക്ഷരി ഫൈൻ ആർട്സ് സൊസൈറ്റി അയനിക്കാടിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ചു നടന്ന ദേശീയ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ടീം അംഗമായ അൻസിയ ഷിനോയിയേയും അനുമോദിച്ചു.

റിട്ട പ്രിൻസിപ്പൽ ടി. ഭരതൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കെ.ധനഞ്ജയൻ അദ്ധ്യക്ഷം വഹിച്ചു. പ്രഭാകരൻ മരുതിയാട്ട്, അഖിൽ എളോടി എന്നിവർ സംസാരിച്ചു. കെ.കെ.ബാബു ആരോഗ്യ ക്ലാസ് നടത്തി.സിക്രട്ടറി എം.സി. സുരേഷ് സ്വാഗതവും കേളോത്ത് അജയൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe