റോട്ടറി ലഹരി വിമുക്ത -ട്രാഫിക്ക് ബോധവൽകരണ റാലിക്ക് വടകരയില്‍ ഉജ്ജ്വല സ്വീകരണം

news image
Sep 19, 2022, 3:35 am GMT+0000 payyolionline.in

പയ്യോളി : റോട്ടറി ഇന്റർനേഷണൽ ഡിസ്ടിക് ട് 3204 ന്റെ നേത്വത്യത്തിൽ ഡിസ്ടിക് കോർഡിനേറ്റർ മോഹൻദാസ് മേനോൻ നയിക്കുന്ന ലഹരി വിമുക്ത ട്രാഫിക്ക് ബോധവൽകരണ റാലിക്ക് വടകര പുതിയ ബസ് സ്റ്റാന്റിൽ വമ്പിച്ച സ്വീകരണം നൽകി.

ചടങ്ങിൽ വടകരയിലെ 3 റോട്ടറി ക്ലബ്ബുകളും സംയുക്തമായി പങ്കെടുത്തു. നഗരസഭ ചെയർപെഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക് ഡെപ്യൂട്ടി കോർഡിനേറ്റർ ഡോ.എൻ. മോഹനൻ അദ്യക്ഷം വഹിച്ച ചടങ്ങിൽ പി.എം അതുൽ സ്വാഗതവും രാജേഷ് കക്കാട്ട് നന്ദിയും ആശംസിച്ചു.

 

ചടങ്ങിൽ വടകര സി ഐ  പി എം മനോജ് , എക്സൈസ് സി ഐ ശ്രീനിവാസൻ , ദീപു കോസ്റ്റല്‍ സി ഐ വടകര ഷിജിത് മാസ്റ്റർ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസർ , പ്രദീപ് കുമാർ അസി. ഗവർണർ 3204 ബി.കെ.ബാലകൃഷ്ണൻ (പ്രസി. വടകര സെന്റ്രടൽ റോട്ടറി പുരുഷോത്തമൻ (പ്രസി. പയ്യോളി റോട്ടറി ) മുഹമ്മദ് മുല്ലാക്കാസ് എന്നിവർ ആശംസകൾ ആർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe