പയ്യോളി : മഹല്ല് ശാക്തീകരണവുമായി പെരുമാൾപുരം നുസ്രത്തുൽ ഇസ്ലാം കമ്മിറ്റി.
പെരുമാൾപുരം രിയാളുൽ ഉലൂം മദ്രസയും സുന്നി ജുമാ മസ്ജിദും ഉൾക്കൊള്ളുന്ന നുസ്രത്തുൽ ഇസ്ലാം കമ്മിറ്റി ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ മഹല്ലിലെ യുവാക്കളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് മഹല്ല് ശക്തിപ്പെടുത്താനുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകി. പദ്ധതിയുടെ പൂർണ രൂപം പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് – അബൂബക്കർ

ജനറൽ സെക്രട്ടറി- എസ് എം അബ്ദുൽ ബാസിത്

ഷബീർ ട്രഷറർ
ഹമീദ് തനിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തീബ് റംഷാദ് ഫൈസി ഉദ്ഘടന കർമ്മം നിർവ്വഹിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി കെ പി സിദ്ധീഖ് -രക്ഷധികാരി, കെ പി അബൂബക്കർ – പ്രസിഡന്റ്, എസ് എം അബ്ദുൽ ബാസിത് – ജനറൽ സെക്രട്ടറി, എന് ഷബീർ -ട്രെഷറർ, നാസർ പള്ളത്താഴ -വൈസ് പ്രസിഡന്റ്, നാസർ കുന്നുമ്മൽ -ജോയിന്റ് സെക്രട്ടറി എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി എസ് എം വാഹിദ് , കെ പി ഫൈസൽ , യൂസുഫ് അറഫ, ഹസ്സൻ കളത്തിൽ, കെ നജ്മുദ്ധീൻ , കെ പി സാദിഖ്, ടി പി സുബൈർ,
കെ പി അജ്മൽ , എ പി ഷാനു , ഫിറോസ് പള്ളിത്താഴ, ഹമീദ് തനിമ, ടി സി അസൈനാർ
ഐക്യഖണ്ഡന തെരഞ്ഞെടുത്തു. നാസർ പള്ളത്താഴ സ്വാഗതവും എസ് എം അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.