പയ്യോളിയില്‍ കെ വി ആര്യൻ മാസ്റ്ററുടെ 45ാം ചരമവാർഷികദിനം ആചരിച്ചു

news image
Sep 20, 2022, 11:00 am GMT+0000 payyolionline.in

പയ്യോളി: സിപിഐ എം നേതാവും കെഎസ്കെടിയു മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ വി ആര്യൻ മാസ്റ്ററുടെ 45ാം ചരമവാർഷികദിനം ആചരിച്ചു. അയനിക്കാട് സൗത്ത്, ആവിത്താര ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗം ലോക്കൽ കമ്മിറ്റി അംഗം എൻ ടി രാജൻ ഉദ്ഘാടനം ചെയ്തു. വി വി അനിത അധ്യക്ഷയായി. വി സന്ധ്യ, ഷൈമശ്രീജു, പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു. വി ഗോപാലൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe