പ്ലാസ്റ്റിക്കിനെതിരെ പോരാട്ടം; ആവിക്കൽ കൂട്ടായ്മ രംഗത്തിറങ്ങി

news image
Sep 20, 2022, 10:51 am GMT+0000 payyolionline.in

തിക്കോടി : പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുകയും അതുവഴി രോഗങ്ങൾ പെരുകികൊണ്ടിരിക്കുകയും ചെയ്യുന്ന  സാഹചര്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ പോരാട്ട ഗർജനവുമായി ആവിക്കൽ കൂട്ടായ്മ രംഗത്തിറങ്ങി.  ചേലക്കൽ രമേശനിൽ നിന്നും തുണി സഞ്ചി ഏറ്റുവാങ്ങിക്കൊണ്ട് ഇബ്രാഹിം തിക്കോടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

 

 

പ്ലാസ്റ്റിക് നിർമ്മാർജ്ജന ആശയം തുന്നി പിടിപ്പിച്ച തുണി സഞ്ചികൾ വീടു വീടാന്തരം വിതരണം ചെയ്തുകൊണ്ടും ജനങ്ങളുമായി സംവാദം നടത്തിയുമാണിത് ആവിക്കൽ കൂട്ടായ്മ പ്ലാസ്റ്റിക്കിനെതിരെ പോരാടുന്നത്.സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ അഡ്വൈസറി ബോർഡ് അംഗങ്ങളായ അനൂപ് ഉരുവെച്ചെടുത്ത്, സുജീഷ് പഴയ കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe